---
title: "കാൻസർ മരുന്നുകൾക്ക് ഇനി അമിതവില നൽകേണ്ട; ട്രേഡ് മാർജിന് 30% പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ"
english_title: "Cancer Drugs to Get Cheaper as Centre Caps Trade Margin at 30%"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386557/cancer-drugs-trade-margin-cap -new"
published_at: "2026-10-11T13:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb45f43e3a5_cancer_medicine_news_1900x960_12.jpg"
keywords: ["CancerDrugs", "PriceCap", "CentralGovernment", "SupremeCourt", "HealthcareCosts", "TradeMargin", "HealthPolicy", "PharmaReform"]
---

# കാൻസർ മരുന്നുകൾക്ക് ഇനി അമിതവില നൽകേണ്ട; ട്രേഡ് മാർജിന് 30% പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

> **Lead Summary:** കാൻസർ ചികിത്സാച്ചെലവ് താങ്ങാനാകാതെ വിഷമിക്കുന്ന ലക്ഷക്കണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകി കേന്ദ്ര സർക്കാർ. കാൻസർ മരുന്നുകളുടെ ലാഭവിഹിതം (ട്രേഡ് മാർജിൻ) പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു.കാൻസർ മരുന്നുകളുടെ ഉയർന്ന വിലയും അമിത ലാഭവിഹിതവും കർശനമായി നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദേശം നൽകിയിരുന്നു. ഈ ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.പുതിയ പരിധി പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിലെ കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ ഉൾപ്പെടാത്ത പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവ ഉൾപ്പെടെയുള്ള എല്ലാ കാൻസർ മരുന്നുകൾക്കും ഈ വിലനിയന്ത്രണം ബാധകമാകും. ഇതിലൂടെ നിർമാതാക്കൾ, വിതരണക്കാർ, റീട്ടെയ്‌ലർമാർ എന്നിവർ നൽകുന്ന വിലയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള അന്തരം വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കും.ഈ നിർണായക തീരുമാനത്തിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകും. മുപ്പത്തിയഞ്ച് പേറ്റന്റ് മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. മുൻകാലങ്ങളിൽ അത്യന്താപേക്ഷിതമായ 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ ഉത്തരവോടെ, പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്ക് മേൽ വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാകുകയും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാകുകയും ചെയ്യും.

## Article Content

കാൻസർ ചികിത്സാച്ചെലവ് താങ്ങാനാകാതെ വിഷമിക്കുന്ന ലക്ഷക്കണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകി കേന്ദ്ര സർക്കാർ. കാൻസർ മരുന്നുകളുടെ ലാഭവിഹിതം (ട്രേഡ് മാർജിൻ) പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു.കാൻസർ മരുന്നുകളുടെ ഉയർന്ന വിലയും അമിത ലാഭവിഹിതവും കർശനമായി നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദേശം നൽകിയിരുന്നു. ഈ ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.പുതിയ പരിധി പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിലെ കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പന വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ ഉൾപ്പെടാത്ത പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവ ഉൾപ്പെടെയുള്ള എല്ലാ കാൻസർ മരുന്നുകൾക്കും ഈ വിലനിയന്ത്രണം ബാധകമാകും. ഇതിലൂടെ നിർമാതാക്കൾ, വിതരണക്കാർ, റീട്ടെയ്‌ലർമാർ എന്നിവർ നൽകുന്ന വിലയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള അന്തരം വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കും.ഈ നിർണായക തീരുമാനത്തിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകും. മുപ്പത്തിയഞ്ച് പേറ്റന്റ് മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. മുൻകാലങ്ങളിൽ അത്യന്താപേക്ഷിതമായ 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ ഉത്തരവോടെ, പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്ക് മേൽ വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാകുകയും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാകുകയും ചെയ്യും.

The Centre has capped the trade margin on cancer medicines at 30%, a move expected to significantly reduce prices and ease the burden on patients and families. The new rule will apply to all cancer drugs, including private, generic, branded and imported medicines not covered under the NLEM list.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386557/cancer-drugs-trade-margin-cap -new)